Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTപാലക്കാട് ഉപജില്ല ശാസ്ത്രമേള: ഗവ. മോയൻ എൽ.പി സ്കൂൾ ചാമ്പ്യന്മാർ
text_fieldsbookmark_border
പാലക്കാട്: ഉപജില്ല ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ശാസ്ത്രമേളയിലും ഗണിതമേളയിലും പാലക്കാട് ഗവ. മോയൻ എൽ.പി സ്കൂൾ അഗ്രഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അധ്യാപക-രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാലക്കാട് റോട്ടറി ക്ലബ് പ്രസിഡൻറ് കെ. മുരളീധരൻ, പ്രധാനാധ്യാപിക കെ. മണിയമ്മ, പി.ടി.എ പ്രസിഡൻറ് അജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ടി. സജി തുടങ്ങിയവർ സംസാരിച്ചു. pkd shasthramela
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story