Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ അത്‌ലറ്റിക്സ്...

സ്കൂൾ അത്‌ലറ്റിക്സ് മീറ്റ്​: ദീപശിഖ പ്രയാണത്തിന്​ തുടക്കം

text_fields
bookmark_border
വള്ളിക്കുന്ന്: പാലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് മീറ്റി​െൻറ ദീപശിഖ പ്രയാണത്തിന് കാലിക്കറ്റ്‌ സർവകലാശാലയിൽനിന്ന് തുടക്കമായി. കഴിഞ്ഞ ചാമ്പ്യൻഷിപ് നടന്ന സർവകലാശാല സ്റ്റേഡിയത്തിൽനിന്നാണ് പ്രയാണം ആരംഭിച്ചത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കൊളുത്തിയ ദീപശിഖ ഒളിമ്പ്യൻ കെ.ടി. ഇർഫാന് കൈമാറി. ഇർഫാനിൽനിന്ന് കമ്മിറ്റി ചെയർപേഴ്‌സൻ പൊന്നമ്മ ജോസഫ്, വൈസ് പ്രസിഡൻറ് പി.പി. തോമസ്, കൺവീനർ അലക്‌സ് പി. ജേക്കബ് എന്നിവർ ഏറ്റുവാങ്ങി. പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹൻ, ഫാറൂഖ് പത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. vallikkunnu state school സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് മീറ്റിനുള്ള ദീപശിഖ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിൽനിന്ന് ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story