Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രൗൺഷുഗറുമായി ബംഗാൾ...

ബ്രൗൺഷുഗറുമായി ബംഗാൾ സ്വ​േദശി പിടിയിൽ

text_fields
bookmark_border
വളാഞ്ചേരി: 3200 മി.ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ആരിഫുൽ ഇസ്ലാമിനെയാണ് (29) കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി-പട്ടാമ്പി റോഡിന് സമീപത്തുനിന്ന് ഇയാൾ പിടിയിലായത്. 70ഓളം പാക്കറ്റ് ബ്രൗൺഷുഗറാണ് കണ്ടെടുത്തത്. മലയാളികളായ ചില ഇടനിലക്കാർ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ബ്രൗൺഷുഗർ മുർഷിദാബാദിൽനിന്ന് എത്തിച്ചതാണെന്നും ഇടനിലക്കാരായ മലയാളികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ വി.ആർ. രാജേഷ്, സി.ഇ.ഒമാരായ ഷിബു ശങ്കർ, ഹംസ, രാജീവ് കുമാർ ഗിരീഷ്, സജിത്ത്, ഗണേഷൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. tirL1 prethi ariful islam ആരിഫുൽ ഇസ്ലാം എക്സൈസ് സംഘത്തോെടാപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story