Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTസ്നേഹ സാന്ത്വനമായി 'പാഥേയം'
text_fieldsbookmark_border
ചെർപ്പുളശേരി: 'വിശപ്പിൽ നിന്ന് വിമുക്തി' എന്ന ലക്ഷ്യത്തോടെ ചളവറ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ പാഥേയം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എൻ.എസ്എസ് വളണ്ടിയർമാർ ചെർപുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ചൊവ്വാഴ്ച സ്കൂളിലെത്തുമ്പോൾ സ്വന്തം ഭക്ഷണത്തോടൊപ്പം വിദ്യാർഥികൾ ഒരു പൊതിച്ചോറ് കൂടി അധികം കരുതിയിരുന്നു. അറുപതോളം പൊതിച്ചോറാണ് ചെർപ്പുളശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തത്. മാസത്തിൽ ഒരു തവണ പൊതിച്ചോറ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. നവ്യ അമ്പൂക്കൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.പി ബാലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. റാണി, ഹെഡ് നഴ്സ് രജനി, വളണ്ടിയർ ലീഡർ കൃഷ്ണേന്ദു, ഉസ്മാനുൽ ഫാരിസ്, ഷനോജ് എന്നിവർ സംസാരിച്ചു ചളവറ ഹയർസെക്കൻഡറി സ്കൂളിലെ പാഥേയം പരിപാടി മെഡിക്കൽ ഒാഫിസർ ഡോ. നവ്യ അമ്പൂക്കൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story