Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTകോയമ്പത്തൂർ വിമാനത്താവളത്തിൽ 70 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കോയമ്പത്തൂർ: 70 ലക്ഷം രൂപയുടെ സ്വർണവുമായി 18 ശ്രീലങ്കൻ യാത്രക്കാർ കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ കോയമ്പത്തൂരിലെത്തിയ യാത്രക്കാരിൽ നിന്ന് 3.27 കിലോ സ്വർണമാണ് കണ്ടെടുത്തത്. ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസും കസ്റ്റംസും ചേർന്നാണ് ഇവരെ പരിശോധിച്ചത്. ഹാൻഡ്ബാഗുകളിലും മറ്റുമായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ നിർമാണം പൂർത്തിയാക്കാത്ത നിലയിലായിരുന്നു. ഇന്ത്യയിൽ വിൽക്കാനാണ് സ്വർണം കൊണ്ടുവന്നതെന്നും ഗ്രാമിന് 60 രൂപ മുതൽ 100 രൂപ വരെ കമീഷൻ ലഭിക്കുമെന്നും പ്രതികൾ അറിയിച്ചു. സ്വർണം കസ്റ്റഡിയിലെടുത്ത അധികൃതർ ടൂറിസ്റ്റ് വിസയിലെത്തിയ മുഴുവൻ പ്രതികളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story