Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:47 AM IST Updated On
date_range 18 Oct 2017 10:47 AM ISTജനവാസ മേഖലയിൽ കാട്ടാനകൾ
text_fieldsbookmark_border
ജനം ജാഗ്രത പാലിക്കണമെന്ന് വനപാലകർ പാലക്കാട്: ധോണിക്ക് സമീപം ജനവാസ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി കാട്ടാനയിറങ്ങി. ഏഴോടെയാണ് ഒന്നാം വാർഡ് മായപുരത്ത് മൂന്ന് ആനകളെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. അധികൃതർ രാത്രി 9.30 വരെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം വനപാലകർ മടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലെത്തിയ കാട്ടാനകൾ വീടുകൾക്ക് മുന്നിലും പിന്നിലും എത്തി പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. നാമ്പുള്ളിപ്പുര, കയറംകോട്, ഒടുവുംകാട്, നെച്ചിപ്പുള്ളി, മുല്ലക്കര, വാളേക്കാട് എന്നിവിടങ്ങളിൽ ജനം ഭീതിയിലാണ്. കഞ്ചിക്കോട് മേഖലയിൽ വൈകുന്നേരങ്ങളിൽ എത്തുന്ന കാട്ടാനകൾ കൊയ്തെടുത്ത നെല്ല് മുഴുവൻ തിന്ന് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. നെല്ല് നഷ്ടമാകുന്നതിനും കൃഷി നശിപ്പിച്ചതിനും നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ശീട്ടുകളി പിടികൂടാൻ എസ്.പി നേരിട്ടിറങ്ങി 1,85,000 രൂപ പിടികൂടി പാലക്കാട്: നഗരത്തിലെ ഉന്നതരുടെ ക്ലബില്‍ ശീട്ടുകളി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന. ചൊവ്വാഴ്ച രാത്രിയാണ് ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറിെൻറ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയര്‍ ക്ലബില്‍ പരിശോധന നടത്തിയത്. 1,85,000 രൂപ പിടികൂടിയതായാണ് സൂചന. ക്ലബില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ രാത്രി വൈകിയും പരിശോധന തുടർന്നു. സംഭവത്തിൽ 23 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ സൗത്ത് സി.ഐ മനോജ്കുമാര്‍, എസ്.ഐമാരായ വി.എസ്. മുരളീധരന്‍, ആര്‍. രഞ്ജിത് എന്നിവരും എസ്.പിയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളുമാണ് പരിശോധനയില്‍ പങ്കെടുത്തത്. നഗരത്തിലെ മാധവരാജ ക്ലബിലും അടുത്തിടെ പൊലീസ് റെയ്ഡ് നടത്തി ശീട്ടുകളി പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story