Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഖിലേന്ത്യ പോസ്​റ്റൽ...

അഖിലേന്ത്യ പോസ്​റ്റൽ ക്രിക്കറ്റ് ടൂർണമെൻറ്​​: സംസ്​ഥാന ടീം തെരഞ്ഞെടുപ്പ്​ പൂർത്തിയായി

text_fields
bookmark_border
പെരിന്തൽമണ്ണ: നവംബറിൽ അഹ്മദാബാദിൽ നടക്കുന്ന അഖിലേന്ത്യ പോസ്റ്റൽ ക്രിക്കറ്റ് ടൂർണമ​െൻറിൽ കേരള പോസ്റ്റൽ സർക്കിളിനെ പ്രതിനിധീകരിക്കുന്ന ടീമി​െൻറ തെരഞ്ഞെടുപ്പ് പെരിന്തൽമണ്ണയിൽ പൂർത്തിയായി. കേരള സർക്കിൾ അധികൃതർ ടീമി​െൻറ വിശദവിവരംപ്രഖ്യാപിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. തിരൂർ പോസ്റ്റൽ സൂപ്രണ്ട് പി.കെ. ശിവദാസൻ, മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് അനിൽകുമാർ, അസി. പോസ്റ്റൽ സൂപ്രണ്ട് പി.പി. ജലജ, പോസ്റ്റൽ ഇൻസ്പക്ടർ വി.എം. പ്രദീപ് എന്നിവർ സംസാരിച്ചു. തിരൂർ പോസ്റ്റൽ ഡിവിഷനാണ് സെലക്ഷൻ നടപടികൾക്ക് ആതിഥേയത്വം വഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story