Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:13 AM GMT Updated On
date_range 18 Oct 2017 5:13 AM GMTമലപ്പുറത്തിന് ഇന്ന് 'ഫുട്ബാൾ ഡേ'
text_fieldsbookmark_border
സൗഹൃദ മത്സരവും സന്തോഷ് ട്രോഫി താരസംഗമവും കോട്ടപ്പടി സ്റ്റേഡിയത്തിൽ മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തേടനുബന്ധിച്ച് ബുധനാഴ്ച ഒരുക്കുന്ന 'ഫുട്ബാൾ ഡേ'യിൽ കേരള പൊലീസ്-ഗോകുലം എഫ്.സി സൗഹൃദ മത്സരം, സന്തോഷ് ട്രോഫി താരസംഗമം, സെവൻസ് ടൂർണമെൻറ് തുടങ്ങിയവ നടക്കും. രാവിലെ 7.30ന് പ്രാദേശിക പ്രസ് ഫോറങ്ങൾ അണിനിരക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മലപ്പുറം ഗവ. കോളജ് മൈതാനത്ത് സൂപ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിൽ 'സോക്കർ സായാഹ്നം' പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അരനൂറ്റാണ്ടിനിടെ മലപ്പുറത്തുനിന്ന് സന്തോഷ് ട്രോഫി ജഴ്സിയണിഞ്ഞ താരങ്ങൾ ഒത്തുചേരും. മലപ്പുറം പ്രസ് ക്ലബ് ഇലവനുമായി ഇവർ പ്രദർശന മത്സരവും കളിക്കും. തുടർന്ന് ഗോകുലം എഫ്.സിയെ കേരള പൊലീസ് സൗഹൃദമത്സരത്തിൽ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story