Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇടത് തന്ത്രം വേങ്ങരയിൽ...

ഇടത് തന്ത്രം വേങ്ങരയിൽ വിജയിച്ചില്ല - ^പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

text_fields
bookmark_border
ഇടത് തന്ത്രം വേങ്ങരയിൽ വിജയിച്ചില്ല - -പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വേങ്ങര: സർക്കാർ തലത്തിലുള്ള മിഷനറികൾ മുഴുവൻ ഉപയോഗപ്പെടുത്തിയും വർഗീയ ദുഷ്പ്രചാരണങ്ങൾ അഴിച്ചു വിട്ടും വേങ്ങര മണ്ഡലത്തിൽ വോട്ട് പിടിക്കാനുള്ള ഇടത് കുതന്ത്രങ്ങൾ ഫലിച്ചില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര മണ്ഡലം യു.ഡി.എഫ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേങ്ങരയിലെ വിജയം യു.ഡി.എഫിന് കോട്ടം തട്ടീട്ടില്ലെന്നും കേരളത്തിലെ കഴിഞ്ഞ കാലത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ലഭിച്ച ഇടതുപക്ഷ സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തി‍​െൻറയും കിട്ടിയ വോട്ടുകളുടെയും എണ്ണം പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വക്കറ്റ് യു.എ. ലത്തീഫ്, കെ.പി. അബ്ദുൽ മജീദ്, പുല്ലാണി സൈദ്, പി.എ. ചെറീത്, എൻ.ടി. നാസർ, എ.കെ.എ. നസീർ, പി.കെ. അസ്ലു, ചാക്കിരി അബ്ദുൽ ഹഖ്, പി.കെ. അലി അക്ബർ, കടമ്പോട്ട് മൂസ, എൻ. മമ്മദ് കുട്ടി, വി.കെ. കുഞ്ഞാലൻ കുട്ടി, എം.എ. അസീസ്, വി.എസ്. ബഷീർ മാസ്റ്റർ, എൻ.ടി. ഷരീഫ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ പൂങ്ങാടൻ, എം.കെ. അബ്ദുൽ മജീദ്, അടാട്ടിൽ കുഞ്ഞാപ്പു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story