Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:43 AM IST Updated On
date_range 18 Oct 2017 10:43 AM ISTതുല്യത പഠിതാക്കൾക്ക് മോട്ടിവേഷൻ ക്യാമ്പ്
text_fieldsbookmark_border
മലപ്പുറം: 10ാംതരം തുല്യത പഠിതാക്കൾക്കുള്ള മോട്ടിവേഷൻ ക്യാമ്പ് പി.കെ. കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് എം.പി അക്ഷരശ്രീ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വി. സുധാകരൻ, ഉമ്മർ അറക്കൽ, സലിം കുരുവമ്പലം, ഹാജറുമ്മ, അനിത കിഷോർ, ഹനീഫ പുതുപ്പറമ്പ്, സുഹറ, പി.വി. പാർവതി എന്നിവർ സംസാരിച്ചു. വിജയഭേരി ജില്ല കോ-ഓഡിനേറ്റർ പി. സലിം, യാസിർ എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ജില്ല കോ-ഓഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ സ്വാഗതവും അസി. കോഓഡിനേറ്റർ പി.വി. ശാസ്തപ്രസാദ് നന്ദിയും പറഞ്ഞു. photo:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story