Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:05 AM GMT Updated On
date_range 2017-10-18T10:35:54+05:30മഹിളാസംഘം പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി
text_fieldsപാലക്കാട്: കേന്ദ്രസര്‍ക്കാറിെൻറ വനിതാദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മഹിളാസംഘം നടത്തിയ ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് സി.പി.ഐ സംസ്ഥാന എക്‌സിക്യട്ടീവ് അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. വനിത സംവരണ ബില്‍ പാസാക്കുക, പാചകവാതകത്തിെൻറ അടിക്കടിയുള്ള വിലവര്‍ധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജില്ലപഞ്ചായത്ത് അംഗം മീനാകുമാരി അധ്യക്ഷതവഹിച്ചു. എ. ഗീത ടീച്ചര്‍, സുമലതാ മോഹന്‍ദാസ്, പി. ലക്ഷ്മി, പ്രഭാവതി, ലൈലാ, രാജി, സാലമ്മ, ഗിരിജാ തുടങ്ങിയവര്‍ സംസാരിച്ചു. ദീപാവലി വാവുത്സവം ആലത്തൂർ: തൃപ്പാളൂർ ശിവക്ഷേത്രത്തിൽ ദീപാവലി വാവുത്സവം ആരംഭിച്ചു. അഭിഷേകം, ദീപാരാധന, കഥകളി നൃത്തനൃത്തങ്ങൾ, പ്രദോഷ എഴുന്നള്ളിപ്പ് എന്നിവയാണ് ചൊവ്വാഴ്ച നടന്നത്. ദീപാവലി ഇന്നും വാവ് ഉത്സവം നാളെയുമാണ് നടക്കുന്നത്. നിറമാല, ചുറ്റുവിളക്ക്, ഉഷപൂജ എന്നിവ രാവിലെയും മേളത്തോടെയുള്ള ആന എഴുന്നള്ളിപ്പ് ഉച്ചയോടെയും നടക്കും. കേളി, ഉച്ചശീവേലി, ആന എഴുന്നള്ളിപ്പ്, ഭരതനാട്യ കച്ചേരി , അർധനാരി താന്ധവം, തായമ്പക, അത്താഴ ശീവേലി എന്നിവയാണ് ബുധനാഴ്ചത്തെ പരിപാടികൾ. വ്യാഴാഴ്ച ആന എഴുന്നള്ളിപ്പ്, ശീവേലി എന്നിവക്കു ശേഷം ഉച്ചയോടെ ആഘോഷങ്ങൾ സമാപിക്കും.
Next Story