Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൂസിനുളളിൽ ഒളിപ്പിച്ച...

ഷൂസിനുളളിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട്ട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഒാഫ് ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘമാണ് സ്വർണം പിടികൂടിയത്. കണ്ണൂർ മട്ടന്നൂർ കുഞ്ഞുംവീട്ടിൽ അബ്ദുൽ റാസിഖിൽ (27) നിന്നാണ് 933 ഗ്രാം സ്വർണം ലഭിച്ചത്. കഴിഞ്ഞദിവസം രാവിലെ ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 116 ഗ്രാം വീതമുള്ള എട്ട് ബിസ്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഡി.ആർ.െഎ സംഘത്തി​െൻറ വിശദമായ പരിശോധനയിലാണ് 28.68 ലക്ഷം രൂപ വില വരുന്ന സ്വർണം കണ്ടെത്തിയത്. അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. റാസിഖിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈയിലേക്ക് വിദേശ കറൻസി കടത്താൻ ശ്രമിച്ച സംഭവത്തിലും ഡി.ആർ.െഎ അറസ്റ്റ് ചെയ്തിരുന്നു. ഫോേട്ടാ: kdy1,2: കരിപ്പൂരിൽ പിടികൂടിയ സ്വർണം
Show Full Article
TAGS:LOCAL NEWS 
Next Story