Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:10 AM GMT Updated On
date_range 17 Oct 2017 5:10 AM GMTമൂപ്പൻസ് കൗൺസിൽ വാർഷികവും പൊതുസമ്മേളനവും
text_fieldsbookmark_border
അഗളി: മൂപ്പൻസ് കൗൺസിലിെൻറ 14ാമത് വാർഷികവും പൊതുസമ്മേളനവും ഞായറാഴ്ച നടന്നു. അട്ടപ്പാടി ക്യാമ്പ് സെൻററിൽ നടന്ന പരിപാടി ഐ.ടി.ഡി.പി. പ്രോജക്റ്റ് ഓഫിസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മൂപ്പൻസ് കൗൺസിൽ പ്രസിഡൻറ് കുട്ടിയണ്ണ മൂപ്പൻ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം സി. രാധാകൃഷ്ണൻ, ഡി. നാരായണൻ, എസ്.എൻ. ദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വൈദ്യുതി മുടങ്ങും പാലക്കാട്: മേലാമുറി സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മേലാമുറി പച്ചക്കറി മാർക്കറ്റ്, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, ചിന്മയ നഗർ, തിരുപുരായ്ക്കൽ നഗർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story