Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:10 AM GMT Updated On
date_range 2017-10-17T10:40:38+05:30യുവാവിനെ ലോക്കപ്പിലിട്ട് മർദിച്ചെന്ന്
text_fieldsഒറ്റപ്പാലം: മത്സ്യക്കച്ചവടക്കാരനായ യുവാവിനെ ലോക്കപ്പിലിട്ട് പൊലീസ് മർദിച്ചതായി പരാതി. വരോട് നെല്ലിക്കുന്നത്ത് മുഹമ്മദ് ഷാഫിയാണ് (23) പരിക്കുകളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മീൻ കച്ചവടത്തിനായി പോകവെ ഒറ്റപ്പാലം വേങ്ങേരി ക്ഷേത്ര പരിസരത്തുവെച്ച് എതിരെ വന്ന കാറിൽ ബൈക്ക് തട്ടിയതായും കാർ ഉടമ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണമൊന്നുമില്ലാതെ ബലമായി വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ഇയാൾ പറഞ്ഞു. സ്റ്റേഷനിലെത്തിയതോടെ ലോക്കപ്പിലിട്ട് പൊലീസുകാർ സംഘം ചേർന്ന് വടികൊണ്ട് മർദിക്കുകയായിരുന്നത്രെ. തലയിലും മുതുകിലും കാൽമുട്ടിലും മർദനമേറ്റതിെൻറ പാടുകളുണ്ട്. 750 രൂപ പിഴ ഈടാക്കിയതിന് പുറമെയാണ് പൊലീസിെൻറ മർദനമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഒറ്റപ്പാലം എസ്.ഐ ആദംഖാന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും മുഹമ്മദ് ഷാഫി പറയുന്നു. ഈ സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പരാതി നൽകുമെന്നും യുവാവ് പറഞ്ഞു. ട്രാഫിക് എസ്.ഐയും ഏതാനും പൊലീസുകാരുമാണ് തന്നെ മർദിച്ചതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. അതേസമയം, മർദിച്ചെന്ന ഇയാളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗതാഗതനിയമം ലംഘിച്ചതിനും അമിതവേഗതയിൽ വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. പടം : മുഹമ്മദ് ഷാഫി താലൂക്ക് ആശുപത്രിയിൽ
Next Story