Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:37 AM IST Updated On
date_range 17 Oct 2017 10:37 AM ISTഹർത്താൽ പൂർണം
text_fieldsbookmark_border
വടക്കഞ്ചേരി: മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. ഏതാനും മെഡിക്കൽ ഷോപ്പുകളൊഴികെ മറ്റ് കടകൾ അടഞ്ഞുകിടന്നു. പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോയിൽനിന്ന് അഞ്ച് സർവിസുകൾ നടത്തി. ദേശീയ-സംസ്ഥാന പാതകളിലൂടെ ചില വാഹനങ്ങൾ ഓടി. സി.ഐ പി.എസ്. സുനിൽകുമാർ, എസ്.ഐ ബോബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നടത്തി. ഹർത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് മന്ദം കവലയിൽ നടന്ന പൊതുയോഗം നിയോജകമണ്ഡലം ചെയർമാൻ വി.പി. മുത്തു ഉദ്ഘാടനം ചെയ്തു. റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു. ഡോ. അർസലൻ നിസാം, എം.എസ്. അബ് ദുൽ ഖുദ്ദൂസ്, വി.എ. സലാം. അഡ്വ. ടൈറ്റസ്, എ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുഴൽമന്ദം: ഹർത്താലിനോടനുബന്ധമായി കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴൽമന്ദത്ത് പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ് ഐ.സി. ബോസ് നേതൃത്വം നൽകി. എം.ആർ. രാമദാസ്, സി. പ്രകാശ്, കെ.എ. ജാഫർ എന്നിവർ സംസാരിച്ചു. ആലത്തൂർ: ആലത്തൂരിൽ കടകൾ തുറന്നില്ല. ബസുകൾ, ടാക്സി വാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവ ഓടിയില്ല. സ്വകാര്യ വാഹനങ്ങൾ ചിലത് നിരത്തിലിറങ്ങി. അനിഷ് ട സംഭവങ്ങളൊന്നുമില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്തില്ല. ബസില്ലാത്തതിനാൽ സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു . മേലാർകോട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി. കടമ്പിടിയിൽനിന്ന് ആരംഭിച്ച പ്രകടനം ചിറ്റിലഞ്ചേരിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് കെ.വി. കണ്ണൻ, സി.കെ. വേണു, കെ.സി. വിജയൻ, എ. രാഘവൻ, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മങ്കര: ഹർത്താൽ ദിനത്തിൽ ഡി.വൈ.എഫ്.ഐ അതിർകാട് യൂനിറ്റിെൻറ നേതൃത്വത്തിൽ മങ്കര വെസ് റ്റ് യു.പി സ്കൂൾ ശുചീകരിച്ചു. യൂനിറ്റിലെ 20ലേറെ പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്കൂളിലെ അധ്യാപകരും സഹായത്തിനെത്തി. സ്കൂളിന് ചുറ്റും കാടുമൂടി ദുരിതമനുഭവിക്കുകയായിരുന്നു വിദ്യാർഥികൾ. യൂനിറ്റ് സെക്രട്ടറി കിരൺ നേതാക്കളായ നിതീഷ്, ജിജേഷ്, സുജിത്, സുജേഷ്, വാർഡ് അംഗം സന്തോഷ്, ഉണ്ണികൃഷ്ണൻ, അധ്യാപകരായ സാവിത്രി, റിയാസ്, സജിൻ, ഷെഫീക്, സേതു, വിജയ, ഇന്ദിര, സ്മിത, മധു, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എ.ആർ. രജീഷ് എന്നിവർ നേതൃത്വം നൽകി. കോങ്ങാട്: മേഖലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചില്ല. ചുരുക്കം ചില കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ സംസ്ഥാന പാത വഴി സഞ്ചരിച്ചു. ഹർത്താൽ ഉൾനാടൻ മേഖലയിലും നഗര പ്രദേശങ്ങളിലും ജനജീവിതത്തെ ബാധിച്ചു. ഹർത്താൽ ദിനത്തിൽ ഇരുചക്രവാഹനങ്ങൾ ഉരുട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം മാത്തൂർ: നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലക്കയറ്റം പിടിച്ചു നിർത്താനാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് ഹർത്താൽ ദിനത്തിൽ യൂത്ത് കോൺഗ്രസുകാർ ഇരുചക്രവാഹനങ്ങൾ ഉരുട്ടി പ്രകടനം നടത്തി. മാത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ അഗ്രഹാരം മുതൽ ചുങ്കമന്ദം സെൻറർ വരെയായിരുന്നു പ്രകടനം. പിരായിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ആർ. പ്രസാദ് നേതൃത്വം നൽകി. കൊല്ലങ്കോട്: ഹർത്താൽദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളെയും കെ.എസ്.ആർ.ടി.സി സർവിസുകളെയും വരെ തടഞ്ഞു വെച്ചത് ജനത്തെ ദുരിതത്തിലാക്കി. വാഹനം തടയരുതെന്ന നേതാക്കളുടെ അഭ്യർഥന കണക്കിലെടുക്കാതെയാണ് അണികൾ പലയിടത്തും വാഹനങ്ങൾ തടഞ്ഞത്. വടവന്നൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളെയും റോഡിൽ തടഞ്ഞു. പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും സമരാനുകൂലികൾ വാഹനം തടയൽ തുടർന്നു. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കൊല്ലങ്കോട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടു. കച്ചവട സ്ഥാപനങ്ങൾ കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം, കൊടുവായൂർ, മുതലമട എന്നിവിടങ്ങളിൽ അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story