Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള പൊലീസ്^ഗോകുലം...

കേരള പൊലീസ്^ഗോകുലം എഫ്.സി സൗഹൃദ മത്സരവും സന്തോഷ് ട്രോഫി താരസംഗമവും നാളെ

text_fields
bookmark_border
കേരള പൊലീസ്-ഗോകുലം എഫ്.സി സൗഹൃദ മത്സരവും സന്തോഷ് ട്രോഫി താരസംഗമവും നാളെ കേരള പൊലീസ്-ഗോകുലം എഫ്.സി സൗഹൃദ മത്സരവും സന്തോഷ് ട്രോഫി താരസംഗമവും നാളെ മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ബുധനാഴ്ച 'ഫുട്ബാൾ ഡേ'യിൽ സെവൻസ് ടൂർണമ​െൻറ്, കേരള പൊലീസ്-ഗോകുലം എഫ്.സി സൗഹൃദ മത്സരം, സന്തോഷ് ട്രോഫി താരസംഗമം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30 മുതൽ പ്രാദേശിക പ്രസ് ഫോറങ്ങൾ അണിനിരക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് മുണ്ടുപറമ്പ് മലപ്പുറം ഗവ. കോളജ് മൈതാനത്ത് അരങ്ങേറും. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 'സോക്കർ സായാഹ്ന'ത്തിൽ അരനൂറ്റാണ്ടിനിടെ മലപ്പുറത്തുനിന്ന് സന്തോഷ് ട്രോഫി ജഴ്സിയണിഞ്ഞ താരങ്ങൾ സംഗമിക്കും. ഇവർ മലപ്പുറം പ്രസ് ക്ലബ് ഇലവനുമായി പ്രദർശന മത്സരവും കളിക്കും. തുടർന്ന്, ഐ ലീഗ് ടീമായ ഗോകുലം എഫ്.സിയെ കേരള പൊലീസ് സൗഹൃദ മത്സരത്തിൽ നേരിടും. വാർത്തസമ്മേളനത്തിൽ നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, ഉപ്പൂടൻ ഷൗക്കത്ത്, സബ് കമ്മിറ്റി ചെയർമാൻ കെ. ഷാജിറുദ്ദീൻ, കൺവീനർ കെ.പി.എം. റിയാസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story