Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിക്ഷേപകരുടെ പണം...

നിക്ഷേപകരുടെ പണം തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് മാർച്ച്

text_fields
bookmark_border
അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങലിൽ പ്രവർത്തിച്ചിരുന്ന വനിത സഹകരണ സംഘം അടച്ചിട്ട് വർഷം ഒന്നുകഴിഞ്ഞിട്ടും നിക്ഷേപകരുടെ പണം തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് കർക്കിടാംകുന്ന് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഉണ്ണിയാലിൽ-നിന്ന് ആരംഭിച്ച മാർച്ച് ആലുങ്ങലിൽ സമാപിച്ചു. സമാപന പൊതുയോഗം ഹബീബുല്ല അൻസാരി ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നൗഫൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ. ഉമർ ഖത്താബ്, പൂതാനി നസീർബാബു, വാർഡ് മെംബർ കെ. രാധാകൃഷ്ണൻ, ഹനീഫ, പി.പി. റഫീഖ്, കെ.സി. അഫ്സൽ, എ. അബൂബക്കർ, ഷാഹിദ്, ഹംസ ഒരവങ്ങൽ, കെ. വീരാൻ- കുട്ടി, അബ്ദുൽ ഹമീദ്, സലാം പുളിക്കൽ എന്നിവർ സംസാരിച്ചു. ഫോട്ടോ - കർക്കിടാംകുന്ന് വനിത സഹകരണ സംഘം നിക്ഷേപകരുടെ പണം തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നൗഫൽ തങ്ങൾ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story