Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സമരം പിൻവലിച്ചു

ബസ് സമരം പിൻവലിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യ . അങ്ങാടിപ്പുറം ഒാരാടംപാലത്ത് ബസ് ജീവനക്കാരെ കോളജ് വിദ്യാർഥികൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് സമരം നിശ്ചയിച്ചിരുന്നത്. പെരിന്തൽമണ്ണ സി.ഐ ടി.എസ്. ബിനുവും ബസ് ഉടമസ്ഥസംഘം ഭാരവാഹികളും തൊഴിലാളി നേതാക്കളും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡൻറ് സി. ഹംസ, സെക്രട്ടറി മുഹമ്മദാലി ഹാജി, സി.പി. മുഹമ്മദാലി, ബസ് തൊഴിലാളി നേതാക്കളായ മാടാല മുഹമ്മദാലി, സി. രവി, കെ.പി. ഹംസ, പി. ജബ്ബാർ, പി.സി. ഹംസ എന്നിവർ പങ്കെടുത്തു. മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസി​െൻറ തൊഴിലാളികൾക്ക് നേരെ കഴിഞ്ഞ ദിവസമാണ് ൈകയേറ്റമുണ്ടായത്. ബസ് തൊഴിലാളികളെ മർദിച്ച ഏഴ് വിദ്യാർഥികളുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് സംഘടന നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story