Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:37 AM IST Updated On
date_range 17 Oct 2017 10:37 AM ISTഎം.ആർ വാക്സിൻ ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
വേങ്ങൂർ: ഗൈഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചുങ്കം സിറ്റി ലൈഫ്‌കെയർ ആശുപത്രി, പെരിന്തൽമണ്ണ അൽസലാമ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. വിവിധ സൗജന്യ പരിശോധനകളും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും 'നമുക്കുള്ളത് നമ്മുടെ മുറ്റത്ത് വിളയട്ടെ' ആശയത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കമലം ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കാപ്പിൽ ഉമൈമത്ത് അധ്യക്ഷത വഹിച്ചു. എം.ആർ വാക്സിൻ ബോധവത്കരണത്തിന് മേലാറ്റൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അസ്മത്തുല്ല നേതൃത്വം നൽകി. ക്ലബ് പ്രസിഡൻറ് സന്തോഷ് സംസാരിച്ചു. കെ.ടി. മുഹമ്മദലിക്ക് നൽകി പഞ്ചായത്ത് പ്രസിഡൻറ് വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് സെക്രട്ടറി ഇർശാദ് സ്വാഗതവും വൈസ് പ്രസിഡൻറ് ഷാഫി നന്ദിയും പറഞ്ഞു. അസ്മത്തുല്ലക്ക് ക്ലബ് ട്രഷറർ ഷാജഹാൻ ഉപഹാരം കൈമാറി. സ്വാഗതസംഘ രൂപവത്കരണ യോഗം പട്ടിക്കാട്: മേലാറ്റൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം സ്വാഗതസംഘ രൂപവത്കരണ യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഒറവംപുറം ജി.എം.യു.പി സ്കൂളിൽ ചേരും. വിദ്യാരംഗം സ്കൂൾ കോ-ഓഡിനേറ്റർമാർ, പ്രധാനാധ്യാപകർ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story