Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:34 AM IST Updated On
date_range 17 Oct 2017 10:34 AM ISTകരുവാരകുണ്ടിൽ ഹർത്താൽ കോൺഗ്രസിേൻറതായി
text_fieldsbookmark_border
കരുവാരകുണ്ട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷം നടത്തിയ ഹർത്താൽ കരുവാരകുണ്ടിൽ കോൺഗ്രസിേൻറത് മാത്രമായി. കിഴക്കെത്തലയിൽ രാവിലെ ഹർത്താൽ വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ മാത്രമാണിറങ്ങിയത്. ടൗൺ ജങ്ഷനിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് പൊലീസെത്തി പിരിച്ചുവിട്ടു. ലീഗ് പ്രവർത്തകർ ആരും നിരത്തിലിറങ്ങുകയോ പ്രകടനം നടത്തുകയോ ചെയ്തില്ല. കിഴക്കെത്തല ഉൾപ്പെടെയുള്ള ടൗണുകളിൽ കടകളെല്ലാം അടഞ്ഞു കിടന്നു. ബസുകളൊഴികെയുള്ള വാഹനങ്ങൾ ഓടി. ചില സ്ഥാപനങ്ങൾ അടപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വി. ശബീറലി, കെ. ഗോപാലകൃഷ്ണൻ, കെ. കുര്യച്ചൻ, കെ.കെ. ആസിഫ്, കെ. ഹുസൈൻ, എ.കെ. വേലായുധൻ, പി.ആർ. രാജീവ് എന്നിവർ നേതൃത്വം നൽകി. Photo..... കോൺഗ്രസ് പ്രവർത്തകർ കിഴക്കെത്തലയിൽ വാഹനങ്ങൾ തടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story