Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാക്കിലിറങ്ങിയത് മഴ;...

ട്രാക്കിലിറങ്ങിയത് മഴ; 18 മത്സരങ്ങൾ നാളെ പാലക്കാട്

text_fields
bookmark_border
മണ്ണാർക്കാട്: അവസാന ദിനം മഴ കനത്തതോടെ 18 ട്രാക്ക് മത്സരങ്ങൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി. മഴ തുടരുന്നതിനാൽ പാലക്കാട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ മത്സരങ്ങൾ നടത്താനാണ് തീരുമാനിച്ചതെന്ന് മേളയുടെ ജനറൽ കൺവീനർ പി. കൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച പുലർച്ച കനത്ത മഴ പെയ്തതാണ് തിരിച്ചടിയായത്. ക്രോസ് കൺട്രി, ജൂനിയർ, സീനിയർ വിഭാഗം 1500 മീറ്റർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം 200 മീറ്റർ ഹീറ്റ്സ്, ഫൈനൽ, സീനിയർ വിഭാഗം 4x100 മീറ്റർ റിലേ, ജൂനിയർ, സീനിയർ വിഭാഗം 800 മീറ്റർ മത്സരങ്ങളാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ക്രോസ് കൺട്രി മത്സരം രാവിലെ 6.30ന് വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിക്കും. സമ്മാനദാനവും സമാപന ചടങ്ങും മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story