Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവാനന്ദ ചെണ്ടവാദ്യകലാ...

ശിവാനന്ദ ചെണ്ടവാദ്യകലാ സമിതി വാർഷികാഘോഷവും സെമിനാറും

text_fields
bookmark_border
പറളി: ശിവാനന്ദ ചെണ്ടവാദ്യകലാ സമിതി മൂന്നാം വാർഷികാഘോഷവും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡൻറ് രാധാകൃഷ്ണൻ കാരാകുറുശ്ശി അധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി. ജയൻ കല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പല്ലശ്ശന മാധവൻകുട്ടി ആശാനെ ഗുരു കീർത്തി അവാർഡ് നൽകി ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ അനുമോദിച്ചു. നാടൻപാട്ട്, ചെണ്ടവാദ്യമേളം, ശിവാനന്ദയുടെ കീഴിൽ വാദ്യകല അഭ്യസിക്കുന്നവരുടെ അരങ്ങേറ്റവും നടന്നു. ജില്ല സെക്രട്ടറി കെ.ആർ. ശിവൻ മാങ്കുറുശ്ശി സ്വാഗതവും ജയൻ കല്ലൂർ നന്ദിയും പറഞ്ഞു. 'കോടതിവിധി കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്നത്' പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരങ്ങളും ഇടപെടലുകളും പാടില്ലെന്ന ഹൈകോടതി വിധി കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കാനേ ഇടവരുത്തൂവെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. ആക്ടിങ് പ്രസിഡൻറ് മുബശിർ ശർഖി അധ്യക്ഷത വഹിച്ചു. മുകേഷ് പാലക്കാട്, ഷഹന അഷ്റഫ്, പി.ഡി രാജേഷ്, അമീറ മുസ്തഫ, സതീഷ് മേപ്പറമ്പ്, കെ.എം സാബിർ അഹ്സൻ, ഷാജഹാൻ കാരൂക്കിൽ, സി. എം റഫീഅ, നവാഫ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story