Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:34 AM IST Updated On
date_range 16 Oct 2017 10:34 AM ISTമുഹമ്മദ് ഷഫീഖ് മികച്ച ഡിബേറ്റർ
text_fieldsbookmark_border
കാളികാവ്: പത്താമത് സംസ്ഥാന വാഫി കലോത്സവത്തോടനുബന്ധിച്ച് നടന്ന പി.ജി വിഭാഗം ഡിബേറ്റ് മത്സരത്തിൽ വളാഞ്ചേരി മർകസ് വിദ്യാർഥി പി. മുഹമ്മദ് ഷഫീഖ് മികച്ച ഡിബേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് ഷഫീഖ് നേട്ടം കരഗതമാക്കുന്നത്. 'മതേതര ഭാരതം: മതവിശ്വാസികൾ ആശങ്കപ്പെടേണ്ടതുണ്ടോ' എന്ന വിഷയത്തിലായിരുന്നു സംവാദം. ഫാഷിസ്റ്റ് ഭരണാധികാരികളുടെ ആവിർഭാവം അസ്വസ്ഥതകൾ സൃഷ്ടിക്കുമ്പോഴും ഭരണഘടനയും നിയമവാഴ്ചയും നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യൻ മതേതരത്വത്തിന് ആശങ്ക വേണ്ടെന്ന് ഡിബേറ്റ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ സ്ഥായിയായ നിലനിൽപ്പ് മതേതര വിശ്വാസികളുടെ മുഖ്യ അജണ്ടയാകണമെന്നും ഡിബേറ്റ് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story