Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:34 AM IST Updated On
date_range 16 Oct 2017 10:34 AM ISTജില്ലയില്‍ കുട്ടികളെ ദത്തെടുക്കല്‍ സ്ഥാപനം യാഥാർഥ്യമായി
text_fieldsbookmark_border
കല്‍പകഞ്ചേരി: ജില്ലയില്‍ കുട്ടികളെ ദത്തെടുക്കല്‍ കേന്ദ്രം രണ്ടത്താണിയില്‍ പ്രവര്‍ത്തനം തുടങ്ങി. രണ്ടത്താണി ശാന്തിഭവനം ഫൗണ്ടലിങ് ഹോം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 17 ദത്ത് നല്‍കല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല. സാമൂഹിക നീതി വകുപ്പിെൻറ ബാലനീതി നിയമ പ്രകാരമാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ 25ഉം ഫൗണ്ടലിങ് ഹോമില്‍ 10ഉം കുട്ടികള്‍ക്ക് താമസ സൗകര്യമുണ്ട്. ഇതിനകം 13 കുട്ടികള്‍ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ മറ്റു ജില്ലകളെ ആശ്രയിക്കാറാണ് പതിവ്. ചടങ്ങില്‍ സി.പി. ഉമ്മര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ശാന്തിഭവനം പുതിയ ബ്ലോക്കിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഡോ. എ.ഐ. മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീന്‍കുട്ടി, വൈസ് പ്രസിഡൻറ് വഹീദ ബാനു, ഗായകന്‍ ഫിറോസ് ബാബു, പി. കൃഷ്ണന്‍ നായര്‍, കെ.പി. രമേഷ്, എം.ടി. മനാഫ്, ഡോ. ജാബിര്‍ അമാനി, കെ.പി. അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. CAPTION: tir mw8 രണ്ടത്താണിയില്‍ കുട്ടികളെ ദത്തെടുക്കല്‍ കേന്ദ്രം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story