Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:34 AM IST Updated On
date_range 16 Oct 2017 10:34 AM IST'പ്രതിബദ്ധതയുള്ള പുതുതലമുറയുടെ വാർത്തെടുപ്പ് നവലോക ക്രമത്തിെൻറ അനിവാര്യതയാണ്'
text_fieldsbookmark_border
കാളികാവ്: പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള പുതുതലമുറയുടെ വാർത്തെടുപ്പ് നവലോക ക്രമത്തിെൻറ അനിവാര്യതയാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. പത്താം സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തോടനുബന്ധിച്ച് അർഹാം അസംബ്ലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.എച്ച്. തങ്ങൾ അധ്യക്ഷനായി. ഇരിങ്ങാട്ടിരി ബാപ്പു മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഡോ. സാലിം ഫൈസി കൊളത്തൂർ, അബ്ദുൽ അസീസ് മുസ്ലിയാർ മൂത്തേടം എന്നിവർ പ്രഭാഷണം നിർവഹിച്ചു. എസ്.വൈ.എസ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സി.ഐ.സി അസി. കോഓഡിനേറ്റർ അഹ്മദ് വാഫി കക്കാട്, സി.ഐ.സി ഫിനാൻസ് സമിതി മെംബർ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഡബ്ല്യൂ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സാലിം പഴമുള്ളൂർ സംസാരിച്ചു. വാഫി കാമ്പസ് പുതിയ ഹോസ്റ്റൽ കെട്ടിടം രൂപരേഖ അബ്ബാസലി ശിഹാബ് തങ്ങൾ അനാവരണം ചെയ്തു. കഴിഞ്ഞ സെമസ്റ്ററിലെ സി.ഐ.സി റാങ്ക് ജേതാക്കളെ ആദരിച്ചു. ഫൗണ്ടേഴ്സ് മീറ്റ് ഉദ്ഘാടനവും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ആധ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈേദ്രാസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story