Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:04 AM GMT Updated On
date_range 16 Oct 2017 5:04 AM GMTകേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി –മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി –മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസിന് കീഴിൽ കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി ആരംഭിക്കാൻ യു.എ.ഇയുമായി കേരളം ധാരണയിലെത്തി. നൈപുണ്യമേഖലയിലെ പുതിയ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന വേൾഡ് സ്കിൽ അബൂദാബി 2017 മീറ്റിൽ പങ്കെടുക്കുന്നതിന് യു.എ.ഇയിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണനും യു.എ.ഇ കൾചറൽ ആൻഡ് നോളജ് ഡെവലപ്മെൻറ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൽ മുബാറക് നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേരളത്തിലെ സാങ്കേതിക നൈപുണ്യമേഖലയിലെ ഉദ്യോഗാർഥികൾക്ക് യു.എ.ഇയിലെ വിവിധ തൊഴിൽരംഗങ്ങളിൽ തൊഴിലുറപ്പുവരുത്തുന്നതോടൊപ്പം, സാങ്കേതിക/വിദ്യാഭ്യാസ മേഖലകളിലും യു.എ.ഇയുമായി സഹകരണം ഉറപ്പുവരുത്തും. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്മെൻറ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ, ഒഡേപെക് ചെയർമാൻ ശശിധരൻ നായർ, അഡീ.പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ, വ്യവസായി എം.എ. യൂസുഫലി മുതലായവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. വേൾഡ് സ്കിൽ അബൂദാബി 2017 മീറ്റിലെ ഇന്ത്യൻ സ്കിൽ ഫെസ്റ്റിവലിെൻറ ഇന്ത്യൻ പവലിയെൻറ ഉദ്ഘാടനം ഇന്ത്യൻ യു.എ.ഇ അംബാസഡർ നവദീപ് സിങ് സൂരി നിർവഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story