Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:45 AM IST Updated On
date_range 13 Oct 2017 10:45 AM ISTവേങ്ങര: എല്ലാവരും പ്രതീക്ഷയിലാണ്
text_fieldsbookmark_border
മലപ്പുറം: തെരഞ്ഞെടുപ്പിെൻറ രണ്ടാം ദിനത്തിൽ കണക്കുകൂട്ടലുകളിൽ മുഴുകി പാർട്ടികൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1.35 ശതമാനം പോളിങ് ഇത്തവണ ഉയർന്നു. ഇത് ആർക്ക് ഗുണം ചെയ്യുമെന്നറിയാൻ ഫലം പുറത്തുവരുംവരെ കാത്തിരിക്കണം. എന്നാൽ, പോളിങ് ഉയർന്നത് തുണയാകുമെന്ന് പാർട്ടികളും സ്ഥാനാർഥികളും കണക്കുകൂട്ടുന്നു. 2011 -68.87, 2016 -70.77 എന്നിങ്ങനെയായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. ഇതാണ് ഇത്തവണ 72.12 ശതമാനത്തിലെത്തിയത്. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ യു.ഡി.എഫ് പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ നിഴലിച്ചിരുന്നു. അവസാന ഘട്ടത്തിൽ യു.ഡി.എഫ് ഇതിനെ മറികടന്നെങ്കിലും പോളിങ് ശതമാനം കുറയുമെന്നായിരുന്നു കണക്കുകൂട്ടൽ. മുൻ തെരഞ്ഞെടുപ്പുകളെ പോലെ മറുനാട്ടിൽ ജോലിചെയ്യുന്നവർ കൂട്ടത്തോടെ വോട്ടിനെത്തിയതുമില്ല. എന്നാൽ, മണ്ഡലത്തിലുള്ള മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കുന്നതിൽ എല്ലാ പാർട്ടികളും പരിശ്രമിച്ചു. ഇതാണ് ഉയർന്ന പോളിങ്ങിന് കാരണം. ഉയർന്ന പോളിങ് നേട്ടമാകുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി മണ്ഡലത്തിലെ മുഴുവൻ വോട്ടുകളും പോൾ ചെയ്യിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. അതിെൻറ ആത്മവിശ്വാസത്തിലാണ് ക്യാമ്പ്. കാമ്പയിൻ സമയത്ത് വലിയ മുന്നേറ്റം നടത്താറുണ്ടെങ്കിലും വോട്ടുകൾ പോൾ ചെയ്യിപ്പിക്കുന്നതിൽ പിറകോട്ട് പോകൽ എൽ.ഡി.എഫിൽ പതിവായിരുന്നു. ഇത്തവണ അനുഭാവികളായ മുഴുവൻ പേരെയും എൽ.ഡി.എഫ് ബൂത്തിലെത്തിച്ചു. ഇതാണ് പോളിങ് ശതമാനം കൂടാൻ കാരണമെന്നും ഫലം അനുകൂലമാകുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എഡ്.ഡി.പി.െഎയും വോട്ടർമാരെ ബൂത്തുകളിലെത്തിക്കുന്നതിൽ പങ്കുവഹിച്ചു. ഇവ ആർക്ക് അനുകൂലമാകുമെന്ന് ഞായറാഴ്ച അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story