Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:45 AM IST Updated On
date_range 13 Oct 2017 10:45 AM IST'ഓൺ ലൈവി'ന് ശനിയാഴ്ച തുടക്കമാവും
text_fieldsbookmark_border
'ഓൺ ലൈവി'ന് ശനിയാഴ്ച തുടക്കം പാലക്കാട്: തെരഞ്ഞെടുത്ത പ്രവർത്തകർക്കായി ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന മീഡിയ ക്യാമ്പ് 'ഓൺ ലൈവി'ന് പേഴുങ്കര പാലക്കാട് ഓർഫനേജിൽ ശനിയാഴ്ച തുടക്കമാവും. മാധ്യമം അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അഷ്റഫ് ഉദ്ഘാടനം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സോഷ്യൽ മീഡിയ കോഒാഡിനേറ്റർ സുഹൈറലി തിരുവിഴാംകുന്ന്, ഷോർട്ട് ഫിലിം സംവിധായകൻ ടി.പി. ഇർഷാദ്, മീഡിയവൺ സീനിയർ ജേണലിസ്റ്റ് സാജിദ് അജ്മൽ, മാധ്യമം മലപ്പുറം ബ്യൂറോ ഇൻചാർജ് ഇനാമുറഹ്മാൻ, സി. അഹമ്മദ് ഫായിസ്, യാസിർ അറഫാത്ത്, ഷമീർ വല്ലപ്പുഴ എന്നിവർ ക്ലാസുകൾ നയിക്കും. ഞായറാഴ്ച വൈകീട്ട് മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സമാപന സെഷൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ പരിശോധന വിഭാഗത്തിന് പുതിയ ഓഫിസ് പാലക്കാട്: ജില്ല ധനകാര്യ പരിശോധന വിഭാഗം വെള്ളിയാഴ്ച മുതൽ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ കുടുംബശ്രീ ജില്ല മിഷൻ ഓഫിസിനടുത്തുള്ള പുതിയ ഓഫിസിൽ പ്രവർത്തിക്കും. രാവിലെ 10.30ന് ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story