Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോ തൊഴിലാളികൾ...

ഓട്ടോ തൊഴിലാളികൾ ഉപവാസ സമരം നടത്തി

text_fields
bookmark_border
നിലമ്പൂർ: ജില്ല ആശുപത്രിയിലെ ചില ഡോക്ടർമാർ സ്വകാര‍്യ മരുന്ന് കമ്പനികളുടെ ബിനാമികളാണെന്ന് ആരോപിച്ച് ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ഉപവാസ സമരം നടത്തി. ഡോക്ടർമാരുടെ മരുന്ന് കമ്പിനികളുമായുള്ള അവിഹിതബന്ധംമൂലം പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ വിലയുടെ മരുന്ന് ലഭ‍്യമാവുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയും ഡോക്ടർമാർക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. ഏകദിന ഉപവാസസമരം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ നിയോജക മണ്ഡലം ചോലയിൽ റഹീം അധ‍്യക്ഷത വഹിച്ചു. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി അംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻുമായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, പി.പി. നജീബ്, ജോർജ് കുട്ടി കരുളായി, ടി.എം.എസ്. ആസിഫ്, എം. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അത‍്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ല‍ഭ‍്യമാക്കുക, അഞ്ച് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഹൃദ്രോഗ വിഭാഗത്തിലെ ഐ.സി.യു പ്രയോജനപ്പെടുത്തുക എന്നീ ആവശ‍്യങ്ങളും സമരക്കാർ ഉന്നയിച്ചു. പടം:2 ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ ജില്ല ആശുപത്രിക്ക് മുന്നിൽ നടത്തിയ ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story