Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​സർക്കാർ സേവനം...

​സർക്കാർ സേവനം ലഭിക്കാൻ പൊറ്റേത്ത്​ പള്ളിയാൽക്കാർക്ക്​ ഏ​െറ ക്ലേശം

text_fields
bookmark_border
തിരുനാവായ: റെയിൽവേ സ്റ്റേഷ​െൻറ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും അമ്പതിലേറെ കുടുംബങ്ങൾ അധിവസിക്കുന്നതുമായ പൊറ്റേത്ത് പള്ളിയാൽക്കാർ വർഷങ്ങളോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഇനിയും പരിഹാരമായില്ല. തിരുനാവായ പഞ്ചായത്ത് ഓഫിസി​െൻറയും വില്ലേജ് ഓഫിസി​െൻറയും വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കുറ്റിപ്പുറം പഞ്ചായത്തിലും നടുവട്ടം വില്ലേജിലുമായി കിടക്കുന്നതാണ് ഇവരെ മുഖ്യമായും വലക്കുന്നത്. പഞ്ചായത്ത് ഓഫിസിൽനിന്നും വില്ലേജ് ഓഫിസിൽനിന്നും സേവനം ലഭിക്കണമെങ്കിൽ രണ്ട് ബസുകൾ കയറിയും ഓട്ടോ വിളിച്ചും ഏഴ് കിലോമീറ്റർ സഞ്ചരിക്കണം. ഈ സമയത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലെങ്കിൽ ഒരാവശ്യത്തിനുതന്നെ ജോലിയും സമയവും മുടക്കി ഭാരിച്ച ചെലവിൽ രണ്ടും മൂന്നും തവണ ഓഫിസുകൾ കയറിയിറങ്ങണം. ഇതിന് പരിഹാരമായി റെയിൽപാളത്തി​െൻറ തെക്കുഭാഗത്തായി വാലില്ലാപുഴയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം തിരുനാവായ പഞ്ചായത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും മുറവിളിക്കും ഏറെക്കാലത്തെ പഴക്കമുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാർഡുകൾ നിർണയിക്കുന്ന സമയത്ത് ഈ ആവശ്യം പരിഗണിക്കാമെന്ന് ജനപ്രതിനിധികളും മറ്റും വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നും നടന്നില്ലെന്നാണ് തദ്ദേശിയുടെ പരാതി. ഇതുമൂലം പ്രദേശം വികസന പ്രവർത്തനങ്ങളിൽ നിന്നെല്ലാം വളരെ പിന്നാക്കമാണെന്നും ജനം പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story