Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിനയിക്കാൻ അവസരം...

അഭിനയിക്കാൻ അവസരം വാഗ്​ദാനം ​െചയ്​ത്​ പണം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
അഭിനയിക്കാൻ അവസരം വാഗ്ദാനം െചയ്ത് പണം തട്ടിയയാൾ പിടിയിൽ പെരുമ്പാവൂർ: സിനിമയിലും ആൽബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടുന്നയാളെ പൊലീസ് പിടികൂടി. പിറവം മുരിങ്ങേലിപറമ്പിൽ വീട്ടിൽ വേണുഗോപാൽ എന്ന വേണുജിയെയാണ് (50) കുറുപ്പംപടി പ്രിൻസിപ്പൽ എസ്.ഐ പി.എം. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. അങ്കമാലി നായത്തോട് സ്വദേശിയിൽനിന്ന് പല തവണയായി 14.5 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പരാതിക്കാര​െൻറ മക്കളെ ഭക്തിഗാന ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് തുക തട്ടിയെടുത്തത്. ആൽബത്തി​െൻറ െപ്രാഡ്യൂസർ ആക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും പറയുന്നു. പ്രശസ്ത സിനിമ–സീരിയൽ സംവിധായകരുടെ അടുത്ത് പരാതിക്കാരെനയും മക്കളെയും കൂട്ടിക്കൊണ്ടുപോയി വിശ്വാസ്യത ഉറപ്പുവരുത്താനും ഇയാൾ ശ്രമിച്ചിരുന്നു. കുട്ടികളുടെ ഫോട്ടോ സെഷൻ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story