Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:09 AM GMT Updated On
date_range 11 Oct 2017 5:09 AM GMTമാനസികാരോഗ്യ ദിനം: തെരുവുനാടകം നടത്തി
text_fieldsbookmark_border
പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് മനഃശാസ്ത്ര വിഭാഗം വിദ്യാർഥികൾ ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടിയും തെരുവുനാടകവും സംഘടിപ്പിച്ചു. താലൂക്ക് ഒാഫിസ് അങ്കണത്തിൽ നടന്ന പരിപാടി തഹസിൽദാർ എൻ.എം. മെഹ്റലി ഉദ്ഘാടനം ചെയ്തു. കോളജ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ എ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജോലിസ്ഥലത്തെ മാനസികാരോഗ്യ സംഘർഷം എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ എം.എസ്. സുനിൽ സംസാരിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കിഴിശ്ശേരി, കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.പി. റിയാസ് സ്വാഗതവും മനഃശാസ്ത്ര വിഭാഗം മേധാവി ലത്തീഫ് പേനത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു. മൂനിസ്, നിനാൽ, സുഹ ശംസുദ്ദീൻ, അധ്യാപികമാരായ റെസ്ബീൻ, ടി.കെ. നിഷാത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story