Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅകത്തേത്തറ^നടക്കാവ്...

അകത്തേത്തറ^നടക്കാവ് റെയിൽവേ മേൽപാലത്തിന് തറക്കല്ലിട്ടു: സ്​ഥലമുടമകൾക്ക് ആശങ്ക വേണ്ട ^വി.എസ്​

text_fields
bookmark_border
അകത്തേത്തറ-നടക്കാവ് റെയിൽവേ മേൽപാലത്തിന് തറക്കല്ലിട്ടു: സ്ഥലമുടമകൾക്ക് ആശങ്ക വേണ്ട -വി.എസ് പാലക്കാട്: പതിറ്റാണ്ടുകൾ നീണ്ട മുറവിളിക്കൊടുവിൽ അകത്തേത്തറ, നടക്കാവ് റെയിൽവേ മേൽപ്പാലത്തിന് എം.എൽ.എയും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ടു. മേൽപാലത്തിന് സ്ഥലം വിട്ടു നൽകുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും വി.എസ് പറഞ്ഞു. ഭൂമിയേറ്റെടുത്ത് 18 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന നിർവഹണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്പ്മ​െൻറ് കോർപറേഷ​െൻറ (ആർ.ബി.ഡി.സി) ഉറപ്പ് പാലിക്കപ്പെടണമെന്നും വി.എസ് ഓർമിപ്പിച്ചു. റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കാൻ ജനകീയ പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിച്ചു. തുടർന്നും സഹകരണവും പിന്തുണയും വേണം. പ്രദേശവാസികളുടെ വർഷങ്ങൾ നീണ്ട ആവശ്യത്തിനായി നിരവധി പ്രക്ഷോഭങ്ങൾ നടന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഇതിനായി ശ്രമം നടത്തി. എം.ബി. രാജേഷ് എം.പി വിഷയം പാർലമ​െൻറിൽ അവതരിപ്പിച്ചു. മേൽപ്പാലമെന്ന ആവശ്യത്തിൽ സംസ്ഥാന റവന്യു, പൊതുമരാമത്ത്, ധനവകുപ്പി​െൻറ കൂടി സഹായ സഹകരണങ്ങൾ ലഭിച്ചെന്നും വി.എസ് ചൂണ്ടിക്കാട്ടി. നടക്കാവ് റെയിൽവേ ഗേറ്റിനടുത്ത് വില്ലേജ് ഓഫിസിന് മുൻവശം സജ്ജമാക്കിയ വേദിയിൽ നടന്ന പരിപാടിയിൽ എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. 25 കോടി അനുവദിച്ചതിന് പുറമേ ആർ.ബി.ഡി.സി വിശദ റിപ്പോർട്ട് പ്രകാരം 13 കോടി അധികമായി വേണമെന്ന് അറിയിച്ചിട്ടും നിർമാണ നടപടിയിലേക്ക് കാലതാമസമില്ലാതെ എത്താൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ജെ. രവീന്ദ്രൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡൻറ് ഡി. സദാശിവൻ, പാലക്കാട്, മലമ്പുഴ ജില്ല പഞ്ചായത്ത് അംഗങ്ങളായ രാജൻ, ബിന്ദു സുരേഷ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കലക്ടർ ഡോ. പി. സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടർ എൽ.എ എം. അബ്ദുൽ സലാം, പാലക്കാട് റെയിൽവേ ഡിവിഷൻ പ്രതിനിധി രാജ്കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആക്ഷൻ കൗൺസിൽ -ജനകീയ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അകത്തേത്തറ-നടക്കാവ് മേൽപ്പാലം രണ്ടുവരി പാതയായി 10.90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് മേൽപ്പാലം നിർമിക്കുക. ഇരുവശത്തും ഒരു മീറ്റർ വീതിയുള്ള നടപ്പാതയൊഴിവാക്കി 7.5 മീറ്റർ വീതിയിലായിരിക്കും ഗതാഗതം. മേൽപ്പാലത്തിന് പുറമെ ഇരുവശത്തും സർവിസ് റോഡും അഴുക്കുചാലും നിർമിക്കും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷനാണ് (ആർ.ബി.ഡി.സി) നിർമാണ ചുമതല. 38.88 കോടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു. പാലക്കാട് (രണ്ട്), അകത്തേത്തറ വില്ലേജുകളിൽ നിന്നായി സർവിസ് റോഡിന് 1.07 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാൽ, ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ മേൽനോട്ടത്തിലാവും സ്ഥലം ഏറ്റെടുക്കൽ. സർവേ പൂർത്തിയായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തയാറാക്കിയ ശേഷം എല്ലാവർക്കും സ്വീകാര്യമായ തരത്തിലാവും നഷ്ടപരിഹാര തുക തീരുമാനിക്കുക. അകത്തേത്തറ റെയിൽവേ മേൽപാലത്തിന് റെയിൽവേ സ്പാൻ നിർമിക്കുന്നതിനായി ആർ.ബി.ഡി.സി 16.50 ലക്ഷം റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. (((ബോക്സ്))))
Show Full Article
TAGS:LOCAL NEWS 
Next Story