Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:16 AM GMT Updated On
date_range 2017-10-10T10:46:14+05:30അമിത് ഷായുടെ സന്ദർശനം സി.പി.എമ്മിനുള്ള മുന്നറിയിപ്പ് ^മുരളീധർ റാവു
text_fieldsഅമിത് ഷായുടെ സന്ദർശനം സി.പി.എമ്മിനുള്ള മുന്നറിയിപ്പ് -മുരളീധർ റാവു പട്ടാമ്പി: ബി.ജെ.പി പ്രവർത്തകർ വ്യാപകമായി കൊലചെയ്യപ്പെടുന്ന കേരളത്തിൽ അമിത് ഷായുടെ സന്ദർശനം സി.പി.എമ്മിനുള്ള മുന്നറിയിപ്പാണെന്നും കേരളം കമ്യൂണിസ്റ്റ് മുക്തമാക്കണമെന്നും ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മുരളീധർ റാവു. പട്ടാമ്പിയിൽ ജനരക്ഷായാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് ഭാവിയില്ല. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കു൦ പിണറായി വിജയൻ. സംസ്ഥാനത്ത് ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യം സംരക്ഷിക്കാൻ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ജനരക്ഷായാത്രയെന്നും റാവു തുടർന്നു. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന നയമാണ് കോൺഗ്രസും ഇടതുപക്ഷവും സ്വീകരിക്കുന്നത്. ദേശവിരുദ്ധരുമായി ഒരു വിട്ടുവീഴ്ചക്കും ബി.ജെ.പി തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.വി. ജയൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, സംസ്ഥാന ഭാരവാഹികളായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ എ.എൻ. രാധാകൃഷ്ണൻ, റിച്ചാർഡ് ഹെ എം.പി, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, നാരായണൻ നമ്പൂതിരി, ജില്ല മേഖല മണ്ഡലം ഭാരവാഹികളായ അഡ്വ. കൃഷ്ണദാസ്, പി. ശിവരാജൻ, പൂക്കാട്ടിരി ബാബു, കെ.എം. ഹരിദാസ്, കെ.വി. ദിവാകരൻ അഡ്വ. പി. മനോജ്, വി. രാമൻകുട്ടി, പ്രഫ. വി.ടി. രമ, എം.പി. മുരളീധരൻ, ഗോപി പൂവക്കോട്, പി.ടി. വേണുഗോപാൽ, രാജൻ, ദിനേഷ് എറവക്കാട്, വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. 25 വർഷമായി ആംബുലൻസ് രംഗത്ത് സന്നദ്ധസേവനം നടത്തുന്ന പട്ടാമ്പി അലിയെ ചടങ്ങിൽ കുമ്മനം രാജശേഖരൻ ആദരിച്ചു. CAPTION: പട്ടാമ്പിയിൽ ജനരക്ഷായാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ അഖിലേന്ത്യ സെക്രട്ടറി മുരളീധർ റാവു സംസാരിക്കുന്നു
Next Story