Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനരക്ഷ മാർച്ച്...

ജനരക്ഷ മാർച്ച് ജില്ലയിൽ പര്യടനം ആരംഭിച്ചു

text_fields
bookmark_border
പാലക്കാട്: 'ജിഹാദി - ചുവപ്പ് ഭീകരതക്കെതിരെ എല്ലാവർക്കും ജീവിക്കണം' മുദ്രാവാക്യമുയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. 10.45ഒാടെ മലപ്പുറം ജില്ലയില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ യാത്രക്ക് ജില്ല അതിര്‍ത്തിയായ നീലിയാട് വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറി​െൻറയും ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസി​െൻറയും നേതൃത്വത്തിൽ പ്രവർത്തകർ ജനരക്ഷ യാത്രയെ സ്വീകരിച്ചു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പട്ടാമ്പിയിലേക്ക് യാത്രയെ ആനയിച്ചു. പട്ടാമ്പിയിൽ നടന്ന സ്വീകരണ പൊതുയോഗത്തിൽ ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, റിച്ചാർഡ് ഹേ, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, നാരായണൻ നമ്പൂതിരി, ബി.ഡി.ജെ.എസ് നേതാവ് വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷൊർണൂർ-പത്തിരിപ്പാല-കേരളശേരി-കോങ്ങാട് വഴി മുണ്ടൂരിൽ എത്തിച്ചേർന്ന ജനരക്ഷ യാത്രക്ക് മുണ്ടൂരിൽ സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ മുണ്ടൂരിലെ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് പാലക്കാട്ടേക്കുള്ള 13 കിലോമീറ്റർ പദയാത്രയാണ് നടത്തിയത്. വൈകീട്ട് എട്ടോടെ ചെറിയ കോട്ടമൈതാനിയിൽ എത്തിച്ചേർന്ന ജനരക്ഷ യാത്ര ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധരറാവു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഡെൽഹി സംസ്ഥാന പ്രസിഡൻറ് മനോജ് തിവാരി എം.പി, ദേശീയവക്താവ് ഷാനവാസ് ഹുസൈൻ, കുമ്മനം രാജശേഖരൻ, റിച്ചാർഡ് ഹേ എം.പി, വി. മുരളീധരൻ, എം. ഗണേഷ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച വടക്കഞ്ചേരിയിലെ സ്വീകരണത്തോടുകൂടി ജനരക്ഷ മാർച്ചി‍​െൻറ ജില്ലയിലെ പ്രചാരണം സമാപിക്കും. വടക്കഞ്ചേരിയിലെ സ്വീകരണം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story