Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏതുനിമിഷവും...

ഏതുനിമിഷവും യുദ്ധത്തിന്​ തയാർ –വ്യോമസേന മേധാവി

text_fields
bookmark_border
ഏതുനിമിഷവും യുദ്ധത്തിന് തയാർ –വ്യോമസേന മേധാവി ഹിന്ദോൻ (യു.പി.): രാജ്യസുരക്ഷക്കായി വ്യോമസേന യുദ്ധത്തിന് തയാറാണെന്ന് സേനമേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. മേഖലയിലെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയിൽ വ്യോമസേനക്ക് പെെട്ടന്നുള്ള പോരാട്ടം ആവശ്യമായി വരും. അടിയന്തരസാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഏതു സുരക്ഷാവെല്ലുവിളി നേരിടാനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് ആക്രമണവും നേരിടാൻ സേന സുസജ്ജമാണ്. വ്യോമസേനയുടെ 85ാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു എയർ ചീഫ് മാർഷൽ. ദോക്ലാമിലെ ചൈനയുടെ റോഡ് നിർമാണവും ജമ്മുകശ്മീരിൽ ഭീകരാക്രമണവും തുടരുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ പ്രതികരണം. കുറച്ചുവർഷങ്ങൾക്കുള്ളിൽ വ്യോമസേനയെ സാേങ്കതികമായി നവീകരിക്കുക എന്നതാണ് പ്രധാന ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story