Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:04 AM GMT Updated On
date_range 9 Oct 2017 5:04 AM GMTവേങ്ങരയിൽ ചാനല്‍ റിപ്പോര്‍ട്ടർക്ക് നേരെ കൈയേറ്റം
text_fieldsbookmark_border
വേങ്ങര: ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മംഗളം ടെലിവിഷന്‍ റിപ്പോർട്ടറെ കൈയേറ്റം ചെയ്തതായി പരാതി. ആർ. രോഷിപാലിനെയാണ് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. കാമറ സ്റ്റാൻഡ് വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഞായറാഴ്ച രാവിലെ പത്തോടെ വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്താണ് സംഭവം. റിപ്പോർട്ടറെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സന്ദര്‍ശിച്ചു. കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story