Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 10:30 AM IST Updated On
date_range 8 Oct 2017 10:30 AM ISTകർമ പുരസ്കാരം ഇ. ശ്രീധരന് സമ്മാനിച്ചു
text_fieldsbookmark_border
കോട്ടക്കൽ: എം.കെ.ആർ ഫൗണ്ടേഷെൻറ കർമ പുരസ്കാരം ജൂറി ചെയർമാൻ എം.ടി. വാസുദേവൻ നായരിൽനിന്ന് മെട്രോമാൻ ഇ. ശ്രീധരൻ ഏറ്റുവാങ്ങി. ചങ്കുവെട്ടി റിഡ്ജസ് ഹോട്ടലിൽ നടന്ന ചടങ്ങ് എം.ടിയും ഇ. ശ്രീധരനും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീന ഗ്രൂപ് ചെയർമാൻ ഉള്ളാട്ടിൽ അച്ചു അധ്യക്ഷത വഹിച്ചു. എം-.കെ. പ്രേമചന്ദ്രൻ എം.പി, സാറ ജോസഫ് എന്നിവർ സംസാരിച്ചു. 'മൂല്യ പുനഃസ്ഥാപനം, വ്യക്തി സമൂഹം' വിഷയത്തിൽ എം.എൻ. കാരശ്ശേരി സംസാരിച്ചു. ഉള്ളാട്ടിൽ തിലകൻ സ്വാഗതവും ഉള്ളാട്ടിൽ രാഗിണി നന്ദിയും പറഞ്ഞു. ലക്ഷം രൂപയാണ് പുരസ്കാര തുക. photo: എം.കെ.ആർ ഫൗണ്ടേഷെൻറ കർമ പുരസ്കാരം എം.ടി. വാസുദേവൻ നായരിൽനിന്ന് ഇ. ശ്രീധരൻ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story