Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:43 AM IST Updated On
date_range 7 Oct 2017 10:43 AM ISTവള്ളത്തോൾ ജയന്തി: വിദ്യാർഥികൾക്ക് മത്സരങ്ങൾ
text_fieldsbookmark_border
മംഗലം: ചേന്നര വി.വി.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടന മഹാകവി വള്ളത്തോൾ ജയന്തിയുടെ ഭാഗമായി വിദ്യാർഥികൾക്ക് മത്സരങ്ങൾ നടത്തുന്നു. സ്കൂളിെൻറ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് പരിപാടി. തിരൂർ ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വള്ളത്തോൾ കവിതാലാപനം, സാഹിത്യ ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരിനത്തിൽ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാർഥികൾക്ക് വീതം പങ്കെടുക്കാം. 12നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9947813009. പരിപാടികൾ ഇന്ന് തലക്കടത്തൂർ പി. സൈതാലി നഗർ (എ.പി.എം ഓഡിറ്റോറിയം): ചെറിയമുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി ഒരുക്കുന്ന വിദ്യാർഥി യുവജനസംഗമം -9.30, കുടുംബ സംഗമം -ഉദ്ഘാടനം ഉമ്മൻ ചാണ്ടി -2.30, ഇശൽ നിലാവ് -6.00. തിരൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസ്: റോഡ് തകർച്ചക്കെതിരെ മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) നടത്തുന്ന ഉപരോധം -10.00. തിരുനാവായ എ.എം.എൽ.പി സ്കൂൾ: പി.ടി.എയും കെയർ ആൻഡ് ക്യൂർ ഹൈടെക് ക്ലിനിക്കും ചേർന്നൊരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് -10.00. കൊടക്കൽ ടൗൺ മസ്ജിദ്: ഖുർആൻ പഠന ക്ലാസ് -7.00. പറവണ്ണ സലഫി മദ്റസ: ഐ.എസ്.എം വിജ്ഞാനവേദി -ഹാരിസ് കായക്കൊടി -6.30. ചന്ദനക്കാവ് ക്ഷേത്രം: അയ്യപ്പൻ പാട്ട് -6.00 കളമെഴുത്തിന് സമാപനം; ചന്ദനക്കാവ് നാട്ടുതാലപ്പൊലി ദേശോത്സവമായി പട്ടർനടക്കാവ്: ചന്ദനക്കാവ് ദേവിക്ഷേത്രത്തിൽ മീനമാസത്തിലെ ഉത്രം നാളിൽ കൂറയിട്ട കളമെഴുത്തുപാട്ടിന് സമാപനം കുറിച്ച് വെള്ളിയാഴ്ച നടന്ന നാട്ടുതാലപ്പൊലി ദേശോത്സവമായി. രാവിലെ എരുതക്കൊട്ടോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് എന്നിവ നടന്നു. വൈകീട്ട് പ ൂതൻ വരവിനുശേഷം പുറത്തെ വെളിച്ചപ്പാട് എഴുന്നള്ളി പരമ്പരാഗത ചടങ്ങുകളോടെ ചക്കണാത്ത് തറവാട്ടുകാരണവരെ ആനയിച്ചത് വേറിട്ട കാഴ്ചയായി. ആകർഷകമായ കൊടി വരവുകൾ, ശുകപുരം ദിലീപും സംഘവും നയിച്ച തായമ്പക, ചൈനീസ് വെടിക്കെട്ട്, താലപ്പൊലി പറമ്പിലേക്ക് ദേവിയുടെ എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി. ശനിയാഴ്ച പുലർച്ച നാലരക്ക് കൂറ വലിച്ചതോടെയാണ് ഉത്സവ ചടങ്ങുകൾക്ക് സമാപനമായത്. ഉത്സവത്തിെൻറ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അയ്യപ്പൻപാട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story