Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:43 AM IST Updated On
date_range 7 Oct 2017 10:43 AM ISTഅനധികൃത മദ്യവിൽപ്പന: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ആനക്കര: അനധികൃതമായി വിദേശമദ്യം കൈവശംെവച്ച് വിറ്റയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പട്ടിത്തറ ഒതളൂർ മാധവി മന്ദിരത്തിൽ രാജഗോപാലിനെയാണ് (66) അറസ്റ്റ് ചെയ്തത്. നിരവധി നാളായി പൊതുസ്ഥലത്ത് മദ്യവിൽപ്പന നടത്തുന്നതുസംബന്ധിച്ച് ഇയാൾക്കെതിരെ പരാതി നിലനിൽക്കുകയായിരുന്നെന്ന് തൃത്താല എക്സൈസ് ഇൻസ്പെക്ടർ പി. സജു അറിയിച്ചു. ഇയാളിൽ നിന്ന് നാല് ലിറ്റർ മദ്യവും 750 രൂപയും ഒരു ചാക്ക് കാലി കുപ്പിയും പിടിച്ചെടുത്തു. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. സംഘത്തിൽ പ്രിവൻറീവ് ഓഫിസർ ഷാനവാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് വർഗീസ്, ഷിജു, ഇ.ആർ. രാജേഷ്, ൈഡ്രവർ രാജേഷ് തുടങ്ങിയവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story