Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവിൽ...

വഴിക്കടവിൽ കൃഷിനശിപ്പിച്ച്​ കാട്ടാനകൂട്ടം

text_fields
bookmark_border
-നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ട, പൂവ്വത്തിപൊയിൽ പ്രദേശങ്ങളിൽ കാട്ടാനകൂട്ടം വ‍്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളക്കട്ടയിലെ മാടത്തിങ്ങൽ ബാബു, മാമ്പ്ര അലവി, പാലപടിയൻ അയമ്മു, പയ്യശ്ശേരി തണ്ടുപ്പാറ ചെറിയോൻ, പൂവ്വത്തിപൊയിലിലെ പടിഞ്ഞാറ്റേക്കര ഉണ്ണി എന്നിവരുടെ തെങ്ങ്, കമുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. ഒരാഴ്ചയായി ഇവിടെ കാട്ടാനകളുടെ സാന്നിധ‍്യമുണ്ട്. വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വേലി ഇപ്പോൾ പ്രവർത്തന രഹിതമാണ്. ആനകളുടെ ശല‍്യംമൂലം ഇൗ മേഖലകളിൽ കൃഷി അസാധ‍്യമായിരിക്കുകയാണ്. പടം:1- പൂവ്വത്തിപൊയിലിൽ കാട്ടാന നശിപ്പിച്ച പടിഞ്ഞാറ്റേക്കര ഉണ്ണിയുടെ തെങ്ങ്
Show Full Article
TAGS:LOCAL NEWS 
Next Story