Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:11 AM GMT Updated On
date_range 2017-10-06T10:41:04+05:30ഈടാക്കുന്നത് നാമമാത്ര പിഴ; ഹോട്ടൽ പരിശോധന പ്രഹസനം
text_fieldsഷൊർണൂർ: ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിൽ നടത്തുന്ന പരിശോധന പ്രഹസനമാകുന്നതായി ആക്ഷേപം. വളരെ പഴകിയ മാംസാഹാരങ്ങൾ പിടിച്ചെടുത്താൽ പോലും നാമമാത്ര പിഴയാണ് ഈടാക്കുന്നത്. പലതും ഒതുക്കുകയും ചെയ്യുന്നു. ബുധനാഴ്ച നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ ഷൊർണൂർ, കുളപ്പുള്ളി ടൗണുകളിലെ പ്രമുഖ ഹോട്ടലുകളിലടക്കം പരിശോധന നടത്തിയിരുന്നു. സ്റ്റാർ ഹോട്ടലുകളിൽ നിന്നടക്കം പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി പിഴയീടാക്കിയെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ഏതൊക്കെ ഹോട്ടലിൽ നിന്നാെണന്ന് അന്വേഷിച്ചപ്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. രാത്രി പത്രക്കുറിപ്പ് കിട്ടിയെങ്കിലും വിശദാംശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. നഗരസഭ പ്രദേശത്തെ സമുദ്ര, നിള റസിഡൻറ്സി, മാപ്സ് എന്നിവിടങ്ങളിൽനിന്ന് ബൈപാസ് റോഡിലെ നായർ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചിരുന്നു. ലൈസൻസ് താൽക്കാലികമായെങ്കിലും റദ്ദാക്കിയാലേ പഴകിയ ഭക്ഷണം നൽകുന്ന പതിവ് മാറൂ. എന്നാൽ, നാമമാത്ര പിഴയടച്ച് തടിയൂരാൻ കഴിയുമെന്നത് വീണ്ടും ഇതാവർത്തിക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റും ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നത്. കെട്ടിട നമ്പർ പോലുമില്ലാതെ ഷീറ്റ് കൊണ്ട് മറച്ച ഹോട്ടലുകളാണ് പലയിടത്തും പ്രവർത്തിക്കുന്നത്. ഇതിനാൽ നഗരസഭക്ക് നികുതിയിനത്തിൽ ലഭിക്കേണ്ട വൻതുകയും നഷ്ടമാവുന്നു.
Next Story