Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:11 AM GMT Updated On
date_range 2017-10-06T10:41:04+05:30അൽ ജാമിഅ വിദ്യാർഥികൾക്ക് തുർക്കിയിൽ ഉപരിപഠനത്തിന് അവസരം
text_fieldsപെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിലെ ഒമ്പത് വിദ്യാർഥികൾക്ക് തുർക്കിയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. മുഹമ്മദ് റഫാഹ് എം.പി (അങ്കാറ യൂനിവേഴ്സിറ്റി), ശമീമ, ബിലാൽ അബ്ദുൽ സത്താർ, നവാസ് മുഹമ്മദ് (നജ്മുദ്ദീൻ അർബകാൻ യൂനിവേഴ്സിറ്റി), ദിൽറുബ കെ. ഇബ്രാഹീം (ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റി), അബ്ദുൽ ബാസിത് (മർമറ യൂനിവേഴ്സിറ്റി), മറിയം ഉമർ (ഉലുദംഗ് യൂനിവേഴ്സിറ്റി), റസീം നൗഷാദ് (അൽദാഗ് യൂനിവേഴ്സിറ്റി), സ്വാലിഹ് ബിൻ ശൗക്കത്ത് അലി (ഇസ്തംബൂൾ യൂനിവേഴ്സിറ്റി) എന്നിവർക്കാണ് അഡ്മിഷൻ ലഭിച്ചത്. അന്താരാഷ്ട്ര തലത്തിൽ വിവിധ യൂനിവേഴ്സിറ്റികളുമായി അൽ ജാമിഅക്ക് അക്കാദമിക സഹകരണം നിലനിൽക്കുന്നുണ്ട്. അക്കാദമിക മേഖലയിലെ മികച്ച സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായി വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകൾ വർധിപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Next Story