Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ദിരാഗാന്ധി...

ഇന്ദിരാഗാന്ധി ജന്മശതാബ്​ദി കുടുംബ സംഗമം നാളെ

text_fields
bookmark_border
തിരൂർ: ചെറിയമുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി നടത്തുന്ന കുടുംബ സംഗമം ശനിയാഴ്ച തലക്കടത്തൂർ എ.പി.എം ഓഡിറ്റോറിയത്തിൽ (പി. സൈതാലി നഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആര്യാടൻ മുഹമ്മദ് മുതിർന്ന പ്രവർത്തകരെ ആദരിക്കും. കെ. മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിദ്യാർഥി യുവജനസംഗമം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അബ്ദുസ്സമദ്, അബ്ദുസ്സലാം മുത്താണിക്കാട്, ഫൈസൽ കുറുക്കോളി, എ.പി. സിദ്ദീഖ്, കെ.ടി. അബ്ദുറഹ്മാൻ, അനിൽ കുമാർ മൂത്തേടത്ത് എന്നിവർ പങ്കെടുത്തു. ദീപശിഖ പ്രയാണത്തിന് വളാഞ്ചേരിയിൽ സ്വീകരണം വളാഞ്ചേരി: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ ദീപശിഖ പ്രയാണത്തിന് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിൽ സ്വീകരണം നൽകി. വളാഞ്ചേരി ടൗണിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപശിഖ പ്രയാണത്തെ സ്വീകരിച്ച് കോളജിലേക്കാനയിച്ചു. തുടർന്ന് നടന്ന സ്വീകരണ പരിപാടി വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപൽ ഡോ. സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വളാഞ്ചേരിയിലെ ആദ്യകാല ഫുട്ബാൾ താരങ്ങളെയും സംഘാടകരെയും ആദരിച്ചു. ജാഥ ക്യാപ്റ്റൻ ബാലചന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. നാസർ, കൗൺസിലർ പി.പി. ഹമീദ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഷംസുദ്ദീൻ, അംഗം ഒ.പി. ബിനീഷ്, ഇന്ത്യൻ അണ്ടർ 14 വനിത ഫുട്ബാൾ കോച്ച് പ്രിയ, കോളജ് മാനേജ്മ​െൻറ് സെക്രട്ടറി പ്രഫ. കെ.പി. ഹസൻ, കായികാധ്യാപകൻ എസ്. ദിനിൽ, ഷിറാസ് പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. Tir w3, w4 ഫോട്ടോ: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ ദീപശിഖ പ്രയാണത്തിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളജിൽ നൽകിയ സ്വീകരണം. ഫോട്ടോ 2. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story