Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:38 AM IST Updated On
date_range 6 Oct 2017 10:38 AM ISTകലോത്സവ വേദിയിൽ മിമിക്രി കലാകാരന് ആദരം
text_fieldsbookmark_border
പട്ടിക്കാട്: സ്കൂൾ കലോത്സവ വേദിയിൽ മിമിക്രി കലാകാരനെ ആദരിച്ചു. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവ വേദിയിലാണ് കോമഡി റിയാലിറ്റി ഷോയിലെ വിജയികൂടിയായ ഉണ്ണി പെരിന്തൽമണ്ണയെ അധ്യാപക-രക്ഷാകർതൃ സമിതി ഉപഹാരം നൽകി ആദരിച്ചത്. 15 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായ ഉണ്ണിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകൻ സതീശൻ ഉപഹാരം നൽകി. രണ്ടുദിവസത്തെ കലാമേള ഗായകൻ രാജീവ് തച്ചിങ്ങനാടം ഗാനാലാപനത്തോടെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബഷീർ, എസ്.എം.സി ചെയർമാൻ എ. ഉമ്മർ, പി.ടി.എ വൈസ് പ്രസിഡൻറ് പി. വേലു, സ്റ്റാഫ് സെക്രട്ടറി ശശി, വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു. പടംg/thu/pattikkad kalolsam പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം രാജീവ് തച്ചിങ്ങനാടം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story