Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 10:38 AM IST Updated On
date_range 6 Oct 2017 10:38 AM ISTകീഴ്മുറി മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 കോടിയുടെ ഭരണാനുമതി
text_fieldsbookmark_border
മൂര്‍ക്കനാട് കുടിവെള്ള പദ്ധതി പൂര്‍ണ വിജയത്തിലേക്കെന്ന് എം.എല്‍.എ കൊളത്തൂർ: മങ്കട മണ്ഡലത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സ് നിലനിര്‍ത്തുന്നതിന് നിലാപറമ്പ് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. മൂര്‍ക്കനാട്, പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിക്ക് വേണ്ടി നിര്‍മിച്ച കിണറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാകാത്ത സാഹചര്യത്തിലാണ് കുന്തിപ്പുഴയില്‍ നിലാപറമ്പിന് സമീപം തടയണ നിർമിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കുന്തിപ്പുഴയിൽ മൂര്‍ക്കനാട് നിലാപറമ്പ് കടവിന് താഴെ കീഴ്മുറി കടവില്‍ 160 മീറ്റര്‍ മീളത്തിലും ഏഴര മീറ്റര്‍ വീതിയിലുമാണ് ആര്‍.സി.ബി നിര്‍മിക്കുന്നത്. ഇതില്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 10 കിലോമീറ്റര്‍ നീളത്തില്‍ വെള്ളം കെട്ടിനില്‍ക്കും. മൂര്‍ക്കനാട്, പുലാമന്തോള്‍, പാലക്കാട് ജില്ലയിലെ വിളയൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യത്തിനും ജലസേചനത്തിനും സൗകര്യമാകും. മലപ്പുറം, പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാതയും തുറക്കും. വെങ്ങാട്-, കൈപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാലം യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്പെടും. എം.എല്‍.എയുടെ ശ്രമഫലമായി 2017-18 സാമ്പത്തിക വര്‍ഷം ബജറ്റില്‍ പദ്ധതിക്കായി 65 കോടി രൂപ കിഫ്ബിയിൽ നീക്കിവെച്ചു. ഇപ്പോൾ അത് 70 കോടി ആയി ഉയർത്തുകയായിരുന്നു. 2016ലാണ് മൂര്‍ക്കനാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി വിജയകരമായി നടക്കണമെങ്കില്‍ കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് റിവർ മാനേജ്മെൻറ് ഫണ്ടുപയോഗിച്ച് തടയണ നിര്‍മിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. photo kolathur rcb കുന്തിപ്പുഴയിലെ കീഴ്മുറി മൂതിക്കയം കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന് വേണ്ടി കണ്ടെത്തിയ ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story