Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:44 AM IST Updated On
date_range 5 Oct 2017 10:44 AM ISTഅഗതിമന്ദിരത്തിലാക്കിയ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയക്കും
text_fieldsbookmark_border
കുഴൽമന്ദം: അഗതിമന്ദിരത്തിലാക്കിയ കുട്ടികളെ മാതാപിതാക്കളോടൊപ്പം താമസിപ്പിക്കാൻ തീരുമാനം. മണ്ണാർക്കാട് എടത്തനാട്ടുകരയിലെ അഗതിമന്ദിരത്തിലെത്തിച്ച കണ്ണാടി തരുവക്കുറുശ്ശി സ്വദേശികളുടെ അഞ്ച് മക്കളെയാണ് രക്ഷിതാക്കളോടൊപ്പം തന്നെ താമസിപ്പിക്കാൻ തീരുമാനമായത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ്. സാമ്പത്തികപ്രയാസം മൂലമാണ് ഇവരെ അഗതിമന്ദിരത്തിലെത്തിച്ചത്. വിവിധ സംഘടനകൾ ഇടപെട്ടതോടെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ രേഖകളും സഹിതമാണ് സെപ്റ്റംബർ 21ന് അഗതി മന്ദിരത്തിലെത്തിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഇവർക്ക് ഒരു വർഷത്തിനകം വീട് നിർമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ വാടകവീട്ടിൽ താമസിപ്പിക്കും. സി.ഡബ്ലയു.സി നേതൃത്വത്തിൽ പഠനത്തിനുള്ള ധനസഹായവും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story