Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:41 AM IST Updated On
date_range 5 Oct 2017 10:41 AM ISTഅരികുഭിത്തി ഇടിത്ത് വെള്ളില മല റോഡ് തകര്‍ന്നു
text_fieldsbookmark_border
മങ്കട: അരികുഭിത്തി ഇടിത്തുവീണ് റോഡ് തകര്‍ന്നു. മങ്കട ഗ്രാമപഞ്ചായത്തിലെ വെള്ളില മല റോഡാണ് വീണ്ടും തകര്‍ന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ഈ റോഡ്. രണ്ട് കിലോമീറ്ററിന് താഴെ നീളം വരുന്ന ഇതിെൻറ നിർമാണം പൂർത്തിയായിട്ട് വർഷം തികഞ്ഞിട്ടേയുള്ളൂ. നിർമാണം നടക്കുന്നതിനിടെതന്നെ രണ്ടിടത്തായി കെട്ട് തകര്‍ന്നിരുന്നു. ബലമില്ലാത്ത പഴയ റോഡിെൻറ കെട്ടിന് മുകളില്‍ വീണ്ടും കെട്ടി ഉയര്‍ത്തിയതാണ് തകരാന്‍ കാരണമായത്. 10 അടിയിലധികം ഉയരം വരുന്ന ഈ കെട്ടുകള്‍ മുഴുവനും ഇടക്ക് കോണ്‍ക്രീറ്റ് ബെല്‍റ്റുകള്‍ നല്‍കാതെയാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. റോഡ് നിര്‍മാണം നീണ്ടുപോയതില്‍ നേരത്തെ പരിസരവാസികൾക്ക് പരാതിയുണ്ടായിരുന്നു. സൈഡ് ഇടിത്തുതകര്‍ന്ന മങ്കട വെള്ളില മല റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story