Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ പാലത്തിലെ...

റെയിൽവേ പാലത്തിലെ നടപ്പാതയിൽ കൂട്ടിയിട്ട സ്ലീപ്പറുകൾ ഭീഷണി

text_fields
bookmark_border
വള്ളിക്കുന്ന്: റെയിൽവേ പാലത്തിലെ നടപ്പാതയിൽ കൂട്ടിയിട്ട കോൺക്രീറ്റ് സ്ലീപ്പറുകൾ കാൽനടയാത്രക്കാർക്ക് ഭീഷണി. കടലുണ്ടി പുഴക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലെ നടപ്പാതയിെല കോൺക്രീറ്റ് സ്ലീപ്പറുകളാണ് യാത്രകാരെ വലക്കുന്നത്. കടലുണ്ടി റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, ബാലത്തിരുത്തി ദ്വീപ് എന്നിവിടങ്ങളിലേക്ക് യാത്രക്കാർ ആശ്രയിക്കുന്ന നടപ്പാതയിലാണ് കോൺക്രീറ്റ് സ്ലീപ്പറുകൾ കൂട്ടിയിട്ടത്. രാത്രിയിൽ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാരാണ് ഇതുവഴി കടന്നുപോവുന്നത്. ട്രെയിൻ കടന്നുപോവുമ്പോൾ കാൽനടക്കാർക്ക് മാറിനിൽക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. ഫോട്ടോഃ കടലുണ്ടി റെയിൽവേ പാലത്തിലെ നടപ്പാതയിൽ കൂട്ടിയിട്ട സ്ലീപ്പറുകൾ
Show Full Article
TAGS:LOCAL NEWS 
Next Story