Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത ചെങ്കല്ല്...

അനധികൃത ചെങ്കല്ല് ക്വാറിയില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തി രണ്ട് ജെ.സി.ബിയും ഏഴ് ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു

text_fields
bookmark_border
തിരൂരങ്ങാടി: അനധികൃത ചെങ്കല്ല് ക്വാറിയില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തി. കണ്ണമംഗലം ചെങ്ങാനി വളവ് മുത്തപ്പം കോട്ടയിലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് പരിശോധിച്ചത്. പ്രദേശത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു തിരൂരങ്ങാടി തഹസിൽദാര്‍ ഉഷ ബിന്ദുമോള്‍, അഡീഷനല്‍ തഹസിൽദാര്‍ കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പരിശോധനയില്‍ രണ്ട് ജെ.സി.ബിയും ഏഴ് ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു. ഫോട്ടോ: അനധികൃത ക്വാറിയില്‍നിന്ന് റവന്യൂവകുപ്പ് പിടിച്ചെടുത്ത ജെ.സി.ബി താലൂക്ക് ഓഫിസ് വളപ്പിൽ എത്തിച്ചപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story